ആരോഗ്യമുള്ള ഏതൊരു സ്ത്രിക്കും പുരുഷനും രക്തദാനം നടത്താം.
രക്തദാതാവ്
18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം
കുറഞ്ഞത് 45 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം. രക്തസമ്മര്‍ദ്ദം സാദാരണ നിലയില്‍ ഉള്ള ആളായിരിക്കണം.
ഹീമോഗ്ലോബിലിന്റെ അളവ് കുറഞ്ഞത്12.5 gm% ഉള്ള ആളായിരിക്കണം. മുന്‍ രക്തദാനം മൂന്നുമാസത്തിനു മുന്നില്‍ നടത്തിയ ആളായിരിക്കണം.
മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ രോഗം മാറി മൂന്നുവര്‍ഷത്തിനുശേഷമേ രക്തദാനം നടത്താവൂ.::
ആരൊക്കെ രക്തദാനം നടത്തരുത് ?
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍,
സ്ഥിരമായി മദ്യപിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍. മഞ്ഞപ്പിത്തം, മലമ്പനി മുതലായ രോഗമുള്ളവര്‍.
സ്ത്രീകളില്‍നിന്നു ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവകാലത്തും രക്തം സ്വീകരിക്കില്ല.
സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ആന്റിബയോട്ടിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവരും രക്തം ദാനം ചെയ്യരുത്. അസുഖം വന്നു ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നു നിയമമുണ്ട്.
മൂന്നുമാസത്തിനുള്ളില്‍ രക്തദാനം നടത്തിയവര്‍.
ഇന്‍സുലില്‍ ചികിത്സനടത്തുന്നവര്‍.
എന്തങ്കിലും ആന്റിബയോട്ടിക് ചികിത്സ നടത്തുന്നവര്‍.
മഞ്ഞപ്പിത്തം മാറിയിട്ട് മൂന്നുവര്‍ഷം ആകാത്തവര്‍'
ടൈഫോയിഡ് മാറിയിട്ട് രണ്ടു വര്‍ഷം ആകാത്തവരും
മലേറിയ ബാധിതരും മേജര്‍ സര്‍ജറിക്ക് ശേഷം ആറുമാസം ആകാത്തവര്‍. ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തസമ്മര്‍ദ്ദം ഉള്ളവര്‍.
ഏതെങ്കിലും തരത്തിലുള്ള വാക്സിനേഷന്‍ ഇരുപത്തീനാല് മണിക്കൂറിനുള്ളില്‍ എടുത്തവര്‍.
ഗര്‍ഭിണികള്‍, മുലയൂട്ടല്‍ നിര്‍ത്തി ഒരു വര്‍ഷം ആകാത്തവര്‍ ,
ഏതെങ്കിലും തരത്തില്‍ ഗര്‍ഭഛിദ്രം നടന്ന് ആറുമാസം ആകാത്തവര്‍ ആര്‍ത്തവാവസ്ഥയില്‍ ഉള്ള സ്ത്രികള്‍ (ആര്‍ത്തവത്തിന് മൂന്ന് ദിവസത്തിന് മുന്‍പും ശേഷവും രക്തദാനം നല്‍കാം)
കിഡ്‌നി, കരള്‍ സംബന്ധമായ രോഗമുള്ളവരും , ആസ്ത്മാ രോഗികളും' പലരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ ,എയിഡ്‌സ് രോഗികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയായവര്‍.
ക്ഷയരോഗികള്‍ പനിയോ, ശാരീരകമായ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉള്ളവര്‍.പല്ലെടുത്തതിനുശേഷം രണ്ടാഴ്ച് ആകാത്തവര്‍.
ശരീരത്തില്‍ പച്ചകുത്തിയതിനുശേഷം ആറുമാസം ആകാത്തവര്‍
രക്തദാനത്തിന് മുമ്പ്
ഒഴിഞ്ഞ വയറോടെയോ, കൂടുതല്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിച്ചതിനു ശേഷമോ രക്തദാനം നടത്തരുത്.
രക്തദാനത്തിനു മൂന്നുമണിക്കൂര്‍ മുമ്പ് നല്ല ഭക്ഷണം കഴിക്കണം
രക്തദാനത്തിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ മദ്യംഉപയോഗിക്കരുത്. രക്തദാനത്തിനു മുമ്പ് 24 മണിക്കൂറിനുള്ളില്‍ പുകവലിക്കരുത്. രക്തദാനത്തിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള മെഡിസിന്‍ 48 മണിക്കൂറി നുള്ളില്‍ ഉപയോഗിക്കരുത്.
രക്തദാനസമയത്ത് ശരീരതാപവും , രക്ത സമ്മര്‍ദ്ദവും നോര്‍മല്‍ ആയിരിക്കണം.'
രക്തദാനസമയത്ത് എന്തങ്കിലും തരത്തിലുള്ള അസുഖങ്ങളും ഉണ്ടാവരുത്.
ഉറക്കളച്ച് ഡ്രൈവ് ചെയ്ത്‌വന്ന് രക്തദാനം നടത്തരുത്. രണ്ട് രക്തദാനസമയങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുമാസത്തെ വെത്യാസം ഉണ്ടായിരിക്കണം.
എത്രമാത്രം രക്തമാണ് ശേഖരിക്കുന്നത്
നമ്മുടെ ശരീരത്തിലുള്ള 5.5-6 ലിറ്റര്‍ രക്തത്തില്‍ നിന്ന് 350 - 450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് ഒരു പ്രാവിശ്യം ശേഖരിക്കുന്നത്.
അതും ദാതാവിന്റെ ശാരീരികമായ അവസ്ഥയെ (ഭാരം) അവലംബിച്ച് മാത്രം.
രക്തം നല്‍കിയതിന് ഇരുപത്തിനാല് മണിക്കൂറിനകം എത്രമാത്രം രക്തം നല്‍കിയോ അത്രമാത്രം രക്തം ശരീരം വീണ്ടും ഉല്പാദിപ്പിക്കും.
രക്തദാനത്തിനുശേഷം 56- 60 ദിവസത്തിനുള്ളില്‍ ഹീമോഗ്ലോബിന്‍ ,രക്താണുക്കള്‍(ചുവപ്പ്,വെള്ള) എന്നിവയുടെ അളവും പഴയതുപോലെയാകും.
5-6 മിനിട്ട് വരെ സമയം മാത്രമേ രക്തശേഖരണത്തിന് വേണ്ടിവരൂ. രക്തദാനത്തിനുമുമ്പുള്ള പരിശോധന , രക്തദാനത്തിനുശേഷമുള്ള വിശ്രമം എന്നിവയെല്ലാം ചേര്‍ത്ത് അരമണിക്കൂര്‍ മാത്രമേ ഒരു പ്രാവിശ്യത്തെ രക്തദാനത്തിന് വേണ്ടിവരികയുള്ളു.
രക്തദാനത്തിനുശേഷം
രക്തദാനത്തിനുശേഷം ഉടന്‍ തന്നെ ജ്യൂസ്, ഷുഗര്‍ സ്‌നാക്സ് കഴിക്കണം. രക്തദാനത്തിനുശേഷം പ്രോട്ടിനുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
തുടര്‍ച്ചയായി ശുദ്ധമായ വെള്ളം കുടിക്കണം. രക്തദാനത്തിനുശേഷം സാധാരണ ജോലികള്‍ ചെയ്യാമെങ്കിലും ഭാരം ഉയര്‍ത്തല്‍ പോലുള്ള ജോലികള്‍ 12 മണിക്കൂറിനുശേഷമേ ചെയ്യാവൂ.
രക്തദാനം ചെയ്തതിന് മൂന്നുമണിക്കൂറിനുശേഷമേ പുകവലിക്കാവൂ. രക്തദാനം ചെയ്തതിന് ഒരു ദിവസത്തിനുശേഷമേ മദ്യം ഉപയോഗിക്കാവൂ.
‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക;അതാണ് ഏറ്റവും വലിയ പുണ്യം’
എത്ര പ്രാവശ്യം രക്തദാനം?
പുരുഷന്മാര്‍ക്കു മൂന്ന് മാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നാലു മാസത്തില്‍ ഒരിക്കലും രക്തം ദാനം ചെയ്യാം.
No comments:
Post a Comment