രക്തദാനം മഹാദാനം എന്നാണല്ലോ. അപ്പോള്‍ ഒരു സാമൂഹ്യ സേവനം എന്നാ അര്‍ത്ഥത്തില്‍ ആണ് രക്തദാനത്തെ കാണേണ്ടതും. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട് . അത് നമ്മുടെ ആവശ്യം ആണെന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്. എന്നാല്‍ നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്‍കുന്ന നിരവധി ആളുകള്‍ നമുക്കിടയില്‍ ഉണ്ട് . അതുപോലെ നിരവധി ക്ലബ്ബുകളും സന്നദ്ധ സങ്കടനകളും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട് . എന്നാല്‍ രക്തദാനം എന്ത്, എങ്ങനെ എന്ന് അറിയാത്തവര്‍ ആണ് ഭൂരിഭാഗവും.
നമ്മുടെ ശരീര ഭാരത്തിന്റെ എട്ടു ശതമാനം രക്തമാണ് . മറ്റു ശരീര കലകളില്‍ നിന്ന് വ്യത്യസ്തമായി ശേഖരിക്കാനും സൂക്ഷിച്ചു വെയ്ക്കാനും കഴിയും എന്നതാണ് രക്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദാനം ചെയ്ത രക്തം മുപ്പത്തി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെക്കാന്‍ കഴിയും . മനുഷ്യ ശരീരത്തില്‍ ആവശ്യത്തില്‍ അധികം രക്തം ഉണ്ടെങ്കിലും അതില്‍ കാല്‍ ഭാഗം വാര്‍ന്നു പോകുകയാണെങ്കില്‍ ഗുരുതരാവസ്ഥയില്‍ ആകും.
രക്തം പല അപകടാവസ്തകളിലും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായി വരും. അതിനാല്‍ രക്തദാനം ഒരു ജീവന്‍ നിലനിര്‍തലിന്റെ ഭാഗം ആണ് .
ഒരാളുടെ ശരീരത്തില്‍ സാധാരണയായി നാലര ലിറ്റര്‍ മുതല്‍ ആറ ലിറ്റര്‍ വരെ രക്തം ഉണ്ടായിരിക്കും. രക്തം ദാനം ചെയ്യുമ്പോള്‍ ഒരു സമയം 300 മില്ലി ലിറ്റര്‍ മുതല്‍ 450 മില്ലി ലിറ്റര്‍ വരെ മാത്രമേ എടുക്കാറുള്ളൂ . രക്തം ദാനം ചെയ്തു കഴിഞ്ഞാല്‍ പുതിയ രക്താണുക്കള്‍ ഉണ്ടാകും എന്ന ഗുണം കൂടിയുണ്ട് രക്തദാനത്തിനു ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാവുന്നില്ല. ഇരുപത്തിനാല് മണിക്കൂര്‍ വരെ ശാരീരികമായി അധ്വാനം പാടില്ല എന്ന് മാത്രം. ഇരുന്നു ജോലി ചെയ്യുന്നവര്‍, ഓഫിസ് ജോലികള്‍ എന്നിവ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഒന്നും ഭയക്കാനുമില്ല.
രക്തം ഒരാളുടെ ശരീരത്തില്‍ നിന്നുമെടുക്കുമ്പോള്‍ എല്ലാ പരിശോധനകള്‍ക്കും വിധേയമാക്കാരുണ്ട് . അണൂ വിമുക്തമാണ് എന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രമേ രക്തം എടുക്കുകയുള്ളൂ . ഒരു തവണ രക്തം ദാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ മൂന്നു മാസം കഴിഞ്ഞേ അടുത്ത രക്തദാനം പാടുള്ളൂ. ഇനിയെങ്കിലും ഭയം മാറ്റിവെച്ച് രക്തദാനത്തിന് നമ്മള്‍ തയ്യാറാകേണ്ടതുണ്ട്.
No comments:
Post a Comment