Saturday 10 December 2022

രക്തദാനം

 എന്താണ് രക്തം

:ഏതൊരുജീവന്റേയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ (Plasma) എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരംകൊണ്ടും മരുന്നുകൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് (അരുണ രക്താണുക്കള്‍ (RBC (red blood cells)), ശ്വേതരക്താണുക്കള്‍ (WBC (white blood cells)) ,പ്ലേറ്റ്ലറ്റ്സ് (Platelets)) എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ അവയുടെ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു.മാത്രമേ കഴിയുകയുള്ളു.

രക്തത്തിന്റെ നിര്‍വചനം വിക്കിമലയാളത്തില്‍ നിന്ന് :: പരിണാമപരമ്പരയില്‍ ഉന്നതങ്ങളായ ജീവികളില്‍ മാത്രം കാണുന്നതും പ്രത്യേക രീതിയില്‍ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു,വെള്ളം, ഭക്ഷണം എന്നിവ യെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും,അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തിക ളില്‍പെടും.

:എന്തുകൊണ്ട് രക്തദാനം ?? ::രക്തം ആവിശ്യമുള്ളവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം മറ്റൊരാള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂ. പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തം. അതായത് മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു. ഓര്‍ക്കുക അപകടങ്ങളില്‍ മരിക്കുന്ന പകുതിയിലധികം പേര്‍ക്കും ശരിയായ സമയത്ത് രക്തം നല്‍കിയാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെവരാന്‍ സാധിക്കും. മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന സംഭാവന. ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’രക്തദാനദിനമായ ജൂണ്‍ 14 നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശമാണിത്.::

No comments:

Post a Comment